Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stray Dogs

Palakkad

വാ​ണി​യം​കു​ള​ത്ത് തെ​രു​വുനാ​യ്ക്ക​ൾ ആ​ടി​നെ ക​ടി​ച്ചുകൊ​ന്നു​

 

ഒ​റ്റ​പ്പാ​ലം: വാ​ണി​യം​കു​ള​ത്ത് വീ​ണ്ടും തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. കൂ​ടു​ത​ക​ർ​ത്ത് നാ​യ​ക​ൾ ആ​ടി​നെ ക​ടി​ച്ചു​കൊ​ന്നു. മൂ​ന്ന് ആ​ട്ടി​ൻ​കു​ട്ടി​ക​ളെ ഗു​രു​ത​ര​മാ​യി ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

വാ​ണി​യം​കു​ളം നോ​ർ​ത്ത് റോ​ഡി​ൽ അ​ബു താ​ഹി​റി​ന്‍റെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന ആ​ടി​നെ​യാ​ണ് ക​ടി​ച്ചു​കൊ​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കൂ​ടു​പൊ​ളി​ച്ച് ആ​ട്ടി​ൻ​കു​ട്ടി​ക​ളെ​യും ആ​ടി​നെ​യും ആ​ക്ര​മി​ച്ച​ത്. മൂ​ന്ന് ആ​ടു​ക​ളും മൂ​ന്ന് കു​ട്ടി​ക​ളു​മാ​ണ് കൂ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ബു​താ​ഹി​ർ പ​റ​ഞ്ഞു.

കൂ​ട്ട​ത്തോ​ടെ വ​ന്ന് കൂ​ട് ത​ക​ർ​ത്ത തെ​രു​വു​നാ​യ്ക്ക​ൾ ആ​ടു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ത​രു​വ​നാ​യ് ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മേ​ഖ​ല​യി​ൽ പ​ശു​ക്കു​ട്ടി​യെ തെ​രു​വ​നാ​യ​ക​ൾ ക​ടി​ച്ചു കൊ​ന്നി​രു​ന്നു.
ഇ​തി​ന്‍റെ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് അ​ന​ങ്ങ​ന​ടി പ​ത്ത​ൻ​കു​ള​ത്ത് 186 വ​ള​ർ​ത്തു​കോ​ഴി​ക​ളെ കോ​ഴി​ഫാ​മി​ൽ ക​യ​റി നാ​യ​ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്. 25 കോ​ഴി​ക​ളെ ഗു​രു​ത​ര​മാ​യി ക​ടി​ച്ചു​പ​രി​ക്കേ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
തെ​രു​വു​നാ​യ​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് വി​മ​ർ​ശ​ന​മു​യ​ർ​ന്നി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ്യാ​പ​ക​മാ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും തെ​രു​വു​നായ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ന​ട​പ​ടി​ക​ളും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

പ​ട്ടാ​പ്പ​ക​ൽ പോ​ലും കൂ​ട്ട​ത്തോ​ടെ തെ​രു​വു​നായ്ക്ക​ൾ ക​ടി​പി​ടി​കൂ​ടി നി​ര​ത്തു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും മാ​ത്ര​മ​ല്ല എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന നി​ല​യി​ലാ​ണ് തെ​രു​വു​നാ​യ ശ​ല്യം.

കു​ര​ച്ച് ബ​ഹ​ളം വെ​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പു​റ​കെ ക​ലി ബാ​ധി​ച്ച പോ​ലെ ഇ​വ ഓ​ടു​ന്ന​തും പ​തി​വാ​ണ്. വാ​ണി​യം​കു​ളം ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ല്ലാം തെ​രു​വു​നാ​യ്ക്കൾ നി​ര​ത്തു​ക​ൾ കൈയട​ക്കിവ​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up